പേളി- ശ്രീനിഷ് വിവാഹ നിശ്ചയം കഴിഞ്ഞു

single-img
18 January 2019

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധക മനസുകള്‍ കീഴടക്കിയ ജോഡികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെ പേളിയും ശ്രീനിഷും തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. ഇരുവരുടെയും വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു.


ടിവി അവതാരികയായും നടിയായുമാണ് പ്രേക്ഷകര്‍ക്ക് പേളിയെ പരിചയം. തമിഴ്-മലയാളം സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് ശ്രീനിഷ്. എന്നാല്‍ ബിഗ് ബോസിലൂടെയാണ് ഇരുവരും കൂടുതല്‍ ജനപ്രിയരാകുന്നത്.