ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയ്യതി മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കും

single-img
18 January 2019

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയ്യതി മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്ഷം ജൂൺ മൂന്നിനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാരിന്റെ കാലാവധി കഴിയുന്നത്. അതിനു മുന്നേ ആറോ ഏഴോ ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താൻ ആണ് ഇലക്ഷന് കമ്മീഷൻ ആലോചിക്കുന്നത് എന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തത്.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്നേ സുരക്ഷാ ഉദ്യോഗസ്ഥരുടെ ലഭ്യതയെ പറ്റിയുള്ള കണക്കെടുപ്പ് നടക്കുകയാണ് എന്നാണു റിപ്പോർട്ട്. കൂടാതെ ഒറീസ, അരുണാചൽ പ്രദേശ്, ആന്ധ്രാ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തുന്നതിനെ കുറിച്ചും ഇലക്ഷൻ കമ്മീഷൻ ആലോചിക്കുന്നതായി സൂചനയുണ്ട്. അങ്ങനെയെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥരെ കാര്യക്ഷമമായി വിന്യസിക്കാൻ കഴിയും എന്നാണ് കണക്കുകൂട്ടൽ.

ഇത് കൂടാതെ പിരിച്ചു വിട്ട ജമ്മു കാശ്മീർ അസംബ്ലിയിലേക്കും തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. ഇക്കാര്യങ്ങളും കൂടെ പരിഗണിച്ചാകും ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുക.