വഖഫ്​ ട്രൈബ്യൂണൽ പുനഃസംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു

single-img
18 January 2019

വഖഫ്​ ട്രൈബ്യൂണൽ സർക്കാർ പുനഃസംഘടിപ്പിക്കാൻ സർക്കാകർ തീരുമാനിച്ചു. മന്ത്രി കെ.ടി ജലീൽ സമസ്​ത നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് വഖഫ്​ ട്രൈബ്യൂണൽ പുനഃസംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഫെബ്രുവരി 28ന്​ മുമ്പ്​ വിഷയത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി സമസ്​ത നേതാക്കൾക്കു ഉറപ്പു നൽകി.

സമസ്​തയുമായി ഏറ്റുമുട്ടലിനില്ലെന്ന്​ കെ.ടി. ജലീൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സമസ്​തയുടെ അഭിപ്രായവും പരിഗണിക്കുമെന്നും അദ്ദേഹം ചർച്ചക്ക്​ മുമ്പ്​ പറഞ്ഞു. ഇക്കാര്യത്തിൽ സമസ്​ത പ്രഖ്യാപിച്ച സമരം ഒഴിവാക്കണമെന്നും അദ്ദേഹം നേരത്തെ അഭ്യർഥിച്ചിരുന്നു.​ മന്ത്രി നൽകിയ ഉറപ്പിനെ തുടർന്ന്​​ പ്രതിഷേധ പരിപാടികൾ മാറ്റിവെച്ചതായി സമസ്​ത നേതാക്കളും അറിയിച്ചു.