Sports

വിമര്‍ശകരുടെ വായടപ്പിച്ച് തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും അര്‍ധസെഞ്ചുറി തികച്ച് ധോണി

തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും അര്‍ധസെഞ്ചുറി തികച്ച് മഹേന്ദ്രസിങ് ധോണി. 74 പന്തില്‍ മൂന്നു ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ധോണി 70ാം ഏകദിന അര്‍ധസെഞ്ചുറിയിലെത്തിയത്. 231 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 39 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എന്ന നിലയിലാണ്. ധോണി 53 റണ്‍സോടെയും കേദാര്‍ ജാദവ് 24 റണ്‍സോടെയും ക്രീസില്‍. പിരിയാത്ത നാലാം വിക്കറ്റില്‍ ധോണിജാദവ് സഖ്യം 46 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഏഴു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് 81 റണ്‍സ് കൂടി വേണം.

അതിനിടെ , ​ധോ​ണി ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ മ​റ്റൊ​രു നേ​ട്ടം കൂ​ടി സ്വന്തമാക്കി. ഓ​സ്ട്രേ​ലി​യ​യി​ല്‍ 1000 ഏ​ക​ദി​ന റ​ണ്‍​സ് എ​ന്ന നേ​ട്ട​മാ​ണ് ധോ​ണി സ്വ​ന്ത​മാ​ക്കി​യ​ത്. ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന നാ​ലാം ഇ​ന്ത്യ​ന്‍ ബാ​റ്റ്സ്മാ​നാ​ണ് ധോ​ണി.

സ​ച്ചി​ന്‍, തെ​ണ്ടു​ല്‍​ക്ക​ര്‍, വി​രാ​ട് കോ​ഹ്ലി, രോ​ഹി​ത് ശ​ര്‍​മ എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ക്കാ​യി മു​ന്പ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​വ​ര്‍. നേ​ട്ട​ത്തി​ലേ​ക്ക് 34 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ് ധോ​ണി മെ​ല്‍​ബ​ണ്‍ ഏ​ക​ദി​ന​ത്തി​ന് ഇ​റ​ങ്ങി​യ​ത്.