ജനിച്ച മണ്ണില്‍ മരിക്കണമെന്ന ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ട്: വിഎസ്

single-img
17 January 2019

ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തി വയ്ക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. തുടര്‍പഠനവും നിഗമനങ്ങളും വരുന്ന വരെയെങ്കിലും ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തി വയ്ക്കണം. ഖനനത്തിലൂടെ ആലപ്പാടിന് സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കാന്‍  പുറത്തു വന്ന ഉപഗ്രഹചിത്രങ്ങളും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ പഠനറിപ്പോര്‍ട്ടും മാത്രം പരിശോധിച്ചാല്‍ മതിയെന്ന് വിഎസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

ജനിച്ച മണ്ണില്‍ മരിക്കണമെന്ന നാട്ടുകാരുടെ ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ട്. ലാഭക്കണ്ണിലൂടെയല്ല അപകടകരമായ പാരിസ്ഥിതിക പ്രതിസന്ധിയെ കാണേണ്ടത്. ഇന്നത്തെ നിലയില്‍ മുന്നോട്ടുപോയാല്‍ അപ്പര്‍ കുട്ടനാട് വളരെയുള്ള കാര്‍ഷിക ജനവാസ മേഖല പോലും ഇല്ലാതാവുന്ന സ്ഥിതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകളെന്നും വി.എസ്. വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.