പട്ടത്തിന്റെ നൂലില്‍ കഴുത്ത് കുരുങ്ങി ജീവന്‍ നഷ്ടപ്പെട്ട തത്ത; നൊമ്പരക്കാഴ്ച

single-img
17 January 2019

മകര സംക്രാന്തി ദിനത്തില്‍ പട്ടം പറത്തല്‍ ആഘോഷിക്കുന്നതിനിടെ കഴുത്തില്‍ പട്ടത്തിന്റെ നൂല്‍ കുരുങ്ങി ജീവന്‍ നഷ്ടപ്പെട്ട ഒരു തത്തയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ നൊമ്പരക്കാഴ്ചയാവുന്നു. പടക്കം പൊട്ടിച്ചും പട്ടം പറത്തിയും പ്രകൃതിക്ക് ഹാനികരമാകുന്ന തരത്തിലാണ് പലരും ഉത്തരേന്ത്യയില്‍ മകര സംക്രാന്തി ആഘോഷിക്കുകയെന്ന് ചിത്രം ട്വീറ്റ് ചെയ്ത ബിഡിത ബാഗ് പറയുന്നു.

പട്ടം പറത്തല്‍ ഫെസ്റ്റിവലിലൂടെ നൂറുകണക്കിന് പക്ഷികളാണ് ചത്തൊടുങ്ങുന്നത്. ഇനിയെങ്കിലും ഇത് നിര്‍ത്തൂവെന്നും ബിഡിത ട്വീറ്റ് ചെയ്തു. വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫറായ ഭവിക് താക്കറാണ് ചിത്രം പകര്‍ത്തിയത്. ഉത്തരേന്ത്യയിലടക്കം വ്യാപകമായി ആഘോഷിക്കുന്ന ഇത്തരം ആഘോഷങ്ങള്‍ പ്രകൃതിക്കും ജീവജാലകങ്ങള്‍ക്കും വളരെയധികം ഭീഷണി ഉയര്‍ത്തുന്നതാണ്.