‘നീ കാരണമാണ് ഞാന്‍ ഇത്രയും സന്തോഷവാനായിരിക്കുന്നത്; അതുകൊണ്ട് നിന്നെ സന്തോഷിപ്പിക്കാനാണ് എനിക്കിഷ്ടം’; ഗേള്‍ഫ്രണ്ടിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് പന്ത്

single-img
17 January 2019

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നു ട്വന്റി20, നാല് ടെസ്റ്റ് മല്‍സരങ്ങള്‍ക്കു ശേഷമുള്ള വിശ്രമ നാളുകള്‍ ആസ്വദിക്കുകയാണ് ഋഷഭ് പന്ത്. ഇതിനിടയിലാണ് പന്ത് തന്റെ പെണ്‍സുഹൃത്തിനെ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയത്. പേര് ഇഷാ നേഗി. ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയിരിക്കുന്ന വിവരമനുസരിച്ച് സംരംഭകയും ഇന്റീരിയര്‍ ഡിസൈനറുമാണ് നേഗി.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം പന്തു കുറിച്ച വാക്കുകളിങ്ങനെ: ‘നീ കാരണമാണ് ഞാന്‍ ഇത്രയും സന്തോഷവാനായിരിക്കുന്നത്. അതുകൊണ്ട് നിന്നെ സന്തോഷിപ്പിക്കാനാണ് എനിക്കിഷ്ടം’.

ഇതേ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഇഷാ നേഗി കുറിച്ച വാക്കുകള്‍ ഇങ്ങനെ: ‘എന്റെ പുരുഷന്‍, എന്റെ പ്രാണപ്രിയന്‍, എന്റെ ആത്മസുഹൃത്ത്, എന്റെ ജീവിതത്തിന്റെ സ്‌നേഹം’.

എന്തായാലും സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രം വൈറലായിക്കഴിഞ്ഞു. ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന ഉള്‍പ്പെടെയുള്ളവര്‍ പന്തിന്റെ പോസ്റ്റിനു താഴെ പ്രതികരണവുമായി എത്തിയിട്ടുണ്ട്. ഈ ചിത്രം കണ്ട ഋഷഭ് പന്തിന്റെ ആരാധകരായ പെണ്‍കുട്ടികളുടെ അവസ്ഥയെക്കുറിച്ച് പരിതപിക്കുന്നവരും കുറവല്ല.