ഓപ്പറേഷൻ ലോട്ടസ് പരാജയം; 50കോടിയും മന്ത്രി സ്ഥാനവും നൽകാമെന്ന് പറഞ്ഞിട്ടും ആവശ്യത്തിന് എം എൽ എമാരെ കിട്ടിയില്ല

single-img
17 January 2019

ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ വേണ്ടി ബിജെപി ഒരുക്കിയ തന്ത്രമായ ഓപ്പറേഷൻ ലോട്ടസ് പാരാജയപ്പെട്ടു. വരാൻ പോകുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നെ കർണാടകയിൽ എങ്ങിനെയും സർക്കാകർ രൂപീകരിക്കണം എന്ന അമിത് ഷായുടെ നിർദ്ദേശത്തെ തുടർന്ന് കൂറുമാറുന്ന എം എൽ എ മാർക്ക് 50 കൊടിയും മന്ത്രിസ്ഥാനവും വരെ വാഗ്‌ദാനം ചെയ്തു എങ്കിലും രണ്ടു സ്വതന്ത്ര എംഎൽഎമാർ മാത്രമാണ് കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ സ​ർ​ക്കാരിനുള്ള പിന്തുണ പിൻവലിച്ചത്.

ഓപ്പറേഷൻ ലോട്ടസ് പരാജയപ്പെട്ടതോടെ നിലപാട് മാറ്റി ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെദിയൂരപ്പയും രംഗത്ത് വന്നു. എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ശ്രമിച്ചിട്ടില്ലെന്നും, അത്തരം നീക്കങ്ങൾ നടത്തുന്നത് മുഖ്യമന്ത്രി കുമാരസ്വാമിയാണെന്നും യെദിയൂരപ്പ ഇപ്പോൾ ആരോപിക്കുന്നത്. എന്നാൽ നേരത്തെ ഇതേ യെദിയൂരപ്പ രണ്ട് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതിനു പിന്നാലെ ഓപ്പറേഷൻ താമരയുടെ വിജയമാണെന്ന് പ്രഖ്യാപിച്ചിരുന്നു.

224 അംഗങ്ങൾ ഉള്ള കർണ്ണാടക നിയമസഭയിൽ ബിജെപി ഉൾപ്പെടുന്ന എൻ ഡി എക്ക് 106 അംഗങ്ങൾ ആണ് ഉള്ളത്. ആറു എം എൽ എ മാരുടെ കൂടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ കഴിയുകയുള്ളൂ. 12 മുതല്‍ 15 കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് എം എല്‍ എ മാരെ കൂറ് മാറ്റുവാന്‍ ആയിരുന്നു ബിജെപി ലക്‌ഷ്യം വെച്ചിരുന്നത്. എന്നാൽ മോഹന വാഗ്‌ദാനങ്ങൾ നൽകിയിട്ടും രണ്ടു സ്വതന്ത്ര എം എൽ എ മാരെ മാത്രമേ ഇതുവരെ ബിജെപിക്ക് സ്വന്തം പാളയത്തിൽ എത്തിക്കാൻ കഴിഞ്ഞിട്ടുള്ളു.

എം എല്‍ എമാരെ കൂടെനിര്‍ത്താന്‍ വിമതരെ ചില മുതിര്‍ന്ന മന്ത്രിമാര്‍ സ്ഥാനത്യാഗം ചെയ്യാന്‍ തയ്യാറായിട്ടുണ്ടെന്നാണ് സൂചന. സഖ്യത്തില്‍ വിമതസ്വരമുയര്‍ത്താന്‍ നേതൃത്വം നല്‍കിയ രമേഷ് ജാര്‍ക്കിഹോളിക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.