കേരള രാഷ്ട്രീയത്തിലെ മലീമസമായ രാഷ്ട്രീയ വിസര്‍ജനത്തെ യുഡിഎഫിൽ വേണ്ട: പിസി ജോർജിനെതിരെ എൻഎസ്‌യു

single-img
17 January 2019

യുഡിഎഫിലേക്ക് ചേക്കേറാൻ ഒരുങ്ങുന്ന പിസി ജോർജ് എംഎൽഎക്കെതിരെ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ എൻ എസ് യു. എന്‍എസ്‌യു സെക്രട്ടറി രാഹുല്‍ മംങ്കൂട്ടത്തിലാണ് പിസി ജോർജിനെതിരെ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. പിസി ജോര്‍ജ് കേരള രാഷ്ട്രീയത്തിലെ മലീമസമായ ഒരു രാഷ്ട്രീയ വിസര്‍ജനമാണെന്നു  രാഹുൽ തന്നെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പിസി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടിരുന്നു. അതിനുപിന്നാലെ ശക്തമായ എതിർപ്പാണ് മുന്നണിയിൽ നിന്നും അദ്ദേഹത്തിനെതിരെ ഉണ്ടായത്. ഫ്രാങ്കോയെ പിന്തുണച്ചും നീതി തേടി സമരം ചെയ്ത കന്യാസ്ത്രീകളെ കര്‍ത്താവും സാത്താനും കേട്ടാല്‍ അറയ്ക്കുന്ന അപരാധം പറഞ്ഞും ജോര്‍ജ് അപമാനിച്ചുവെന്നും  രാഹുൽ ചൂണ്ടിക്കാട്ടുന്നു.

രാത്രി 9 മണി കഴിഞ്ഞാല്‍ പുറത്തിറങ്ങുന്ന സ്ത്രീകള്‍ കുടുംബത്തില്‍ പിറന്ന മാന്യതയുള്ളവരല്ലെന്ന് പറഞ്ഞ് തന്റെ അമ്മയും ഭാര്യയും അടങ്ങുന്ന സ്ത്രീ സമൂഹത്തോടുള്ള നിലപാടും ജോര്‍ജ് വ്യക്തമാക്കി.  20 ലോക്‌സഭ സീറ്റും 140 നിയമസഭാ സീറ്റും യുഡിഎഫിനു കിട്ടുമെന്ന് പറഞ്ഞാലും ജോര്‍ജിനെ മുന്നണിയില്‍ എടുക്കരുത് എന്ന ആവശ്യവും രാഹുൽ ഉയർത്തുന്നുണ്ട്.

കുറിപ്പിൻ്റെ പൂര്‍ണരൂപം:

പി.സി ജോര്‍ജ്ജ് എന്നത് കേരള രാഷ്ട്രിയത്തിലെ തന്നെ മലീമസമായ ഒരു രാഷ്ട്രീയ വിസര്‍ജ്ജനമാണ്… മുന്‍പൊരിക്കല്‍ അതു നമ്മുടെ പറമ്പില്‍ കിടന്ന് ചീഞ്ഞ് നാറി നമ്മളെക്കൊണ്ട് നാറ്റം സഹിക്ക വയ്യാതെ മൂക്ക് പൊത്തിച്ചതാണ്. മികച്ച രീതിയില്‍ ജനാഭിപ്രായത്തോടെ മുന്നേറിയ ഉമ്മന്‍ ചാണ്ടി സാറിന്റെ ഗവണ്‍മെന്റിനു ആദ്യ പ്രതിസന്ധി തീര്‍ത്തത് പൂഞ്ഞാറില്‍ നിന്നും വന്ന ഉണ്ടയില്ലാ വെടികള്‍ തന്നെയായിരുന്നു. നാം വളരെ പാട് പെട്ടാണ് ആ മാലിന്യം അപ്പുറത്തെ പറമ്പിലേക്ക് എറിഞ്ഞത്. എന്നാല്‍ അപകടം തിരിച്ചറിഞ്ഞ ആ പറമ്പുകാര്‍ ആ മാലിന്യം അനാഥമായി തെരുവില്‍ വലിച്ചെറിഞ്ഞു.

ആ തെരുവില്‍ കിടന്നും ആ വിഴുപ്പ് ദുര്‍ഗന്ധം വമിപ്പിച്ചുകൊണ്ടിരുന്നു. ഫ്രാങ്കോയെ പിന്തുണച്ചും നീതി തേടി സമരം ചെയ്ത കന്യാസ്ത്രീകളെ കര്‍ത്താവും സാത്താനും കേട്ടാല്‍ അറയ്ക്കുന്ന അപരാധം പറഞ്ഞു ആ പൂഞ്ഞാര്‍ അപാരത തുടര്‍ന്നു. രാത്രിയില്‍ 9 മണി കഴിഞ്ഞാല്‍ പുറത്തിറങ്ങുന്ന സ്ത്രീകള്‍ കുടുംബത്തില്‍ പിറന്ന മാന്യതയുള്ളവരല്ലെന്ന ‘ ജാമ്പവാനും മുന്നിലുള്ള ‘ കാലത്തെ സംഘല്പം പറഞ്ഞ്, തന്റെ അമ്മയും ഭാര്യയും അടങ്ങുന്ന സ്ത്രീ സമൂഹത്തോടുള്ള നിലപാടു ജോര്‍ജ്ജേട്ടന്‍ വ്യക്തമാക്കി. തമ്പ്രാന്റെ കാശിനു കള്ള് കുടിച്ച് തമ്പ്രാന്റെ എതിരാളികളെ തെറിപറയുന്ന കോമാളി കഥാപാത്രത്തെ അനുസ്മരിക്കുന്ന രാഷ്ട്രീയ സഭ്യതയാണ് അയാള്‍ക്കുള്ളത്.

പി സി ജോര്‍ജ്ജിനെ കുറിച്ച് എഴുതി എന്റെ വാള്‍ വൃത്തികേടാക്കിയതെന്തിനാണെന്ന് ചോദിച്ചാല്‍ ആ മാന്‍ഡ്രേക്ക് വീണ്ടും നമ്മുടെ പറമ്പില്‍ വരാന്‍ അപേക്ഷ തന്നതായി കേട്ടു . അയാള്‍ വന്നാല്‍ ഇനി 20 ലോക്‌സഭ സീറ്റും 140 നിയമസഭാ സീറ്റും ഡഉഎ നു കിട്ടുമെന്ന് പറഞ്ഞാലും നമ്മള്‍ അയാളെ മുന്നണിയില്‍ എടുക്കരുത്. രാഷ്ട്രീയ ധാര്‍മ്മികതയും മുല്യവുമുള്ള UDF ന്റെയും കോണ്‍ഗ്രസ്സിന്റെയും നേതൃത്വം ആ അപേക്ഷ പരിഗണിക്കില്ലായെന്നും ആ അപേക്ഷാ കടലാസ് ടോയ്‌ലറ്റ് പേപ്പറായി പോലും ഉപയോഗിക്കില്ലായെന്നുമുള്ള ആത്മവിശ്വാസമുണ്ട്. നമ്മള്‍ ഇനി അതിന്റെ പേരില്‍ സംപൂജ്യരായാലോ കോണ്‍ഗ്രസ്സ് പാര്‍ട്ടി തകര്‍ന്ന് അറബിക്കടലില്‍ ഒലിച്ചുപോയാലോ സാരമാക്കണ്ടാ, അതാണ് അഭിമാനം. മറിച്ചുള്ള ഏതൊരു തീരുമാനവും, പട്ടിണിക്കും പ്രാരാബ്ദത്തിനുമിടയില്‍ ഉള്ള കാശെടുത്ത് മക്കള്‍ക്ക് അരി വാങ്ങുന്നതിനൊപ്പം പാര്‍ട്ടി പോസ്റ്ററൊട്ടിക്കാന്‍ മൈദമാവ് വാങ്ങുന്ന സാധാരണ പാര്‍ട്ടിക്കാരന്റെ അഭിമാന ബോധത്തിനെ വില്ക്കുന്നതിനു തുല്യമാണ്.

ചീഫ് വിപ്പിന്റെ സ്‌റ്റേറ്റു കാറും പോലീസ് അകമ്പടിയുമായി നടന്ന കാലത്ത് ചീമുട്ടയെറിഞ്ഞ തൊടുപുഴയിലെയും കോട്ടയത്തെയും ഗടഡ ക്കാരും യൂത്ത് കോണ്‍ഗ്രസ്സുകാരും മരിച്ച് മണ്ണടിഞ്ഞിട്ടില്ലായെന്നും ‘ മുട്ട ‘ കേരളത്തിലെ എല്ലാ അങ്ങാടിയിലും ഇന്നും സുലഭമാണെന്നും മുന്നണി പ്രവേശം കാത്തിരിക്കുന്ന ജോര്‍ജ്ജ് ‘സാര്‍’ മറക്കണ്ട.

ജ ഇ ജോര്‍ജ്ജിനെ മുന്നണിയിലെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ഔദ്യോഗികമായി അപേക്ഷ ഡഉഎ കണ്‍വീനറും ബഹുമാന്യനായ നേതാവുമായ ശ്രീ ബെന്നി ബഹന്നാന്‍ അവര്‍കള്‍ക്കും, ബഹു മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി സാറിനും, ബഹു പ്രതിപക്ഷ നേതാവും ഡഉഎ ചെയര്‍മാനുമായ ശ്രീ രമേശ് ചെന്നിത്തല അവര്‍കള്‍ക്കും ബഹു ഗജഇഇ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അവര്‍കള്‍ക്കും നല്കിയിട്ടുണ്ട്. പുരക്ക് മേലെ വളരുന്നത് സ്വര്‍ണ്ണം കായിക്കുന്ന മരമായാലും വെട്ടണമെന്നാണ് പഴമക്കാര്‍ പറയുന്നത് , അപ്പോള്‍ പിന്നെ ഈ വിസര്‍ജനം കായിക്കുന്ന മരത്തിന്റെ കാര്യം പറയണ്ടാല്ലോ..