Latest News

ഗുജറാത്തിന് ബാറ്റിങ് തകര്‍ച്ച; ചരിത്രത്തിലെ ആദ്യ സെമി സ്വപ്നവുമായി കേരളം

രഞ്ജി ട്രോഫി ക്വാർട്ടർ പോരാട്ടത്തിൽ കേരളത്തിനെതിരെ 195 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഗുജറാത്തിന് 7 വിക്കറ്റ് നഷ്ടമായി. 24.2 ഓവർ പൂർത്തിയാകുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിലാണ് ഗുജറാത്ത്.

ചരിത്രത്തിലെ ആദ്യ സെമിഫൈനലാണ് കേരളം ലക്ഷ്യമിടുന്നത്. നേരത്തെ രണ്ടാമിന്നിങ്‌സില്‍ കേരളം 171 റണ്‍സിന് പുറത്തായിരുന്നു. 56 റണ്‍സെടുത്ത സിജോമോന്‍ ജോസഫും 44 റണ്‍സെടുത്ത ജലജ്  സക്‌സേനയുമാണ് ഗുജറാത്ത് ബൗളര്‍മാര്‍ക്കെതിരേ പിടിച്ചുനിന്നത്. 23 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് കൂടി ചേര്‍ന്നതോടെ കേരളം 195 റണ്‍സ് വിജയലക്ഷ്യം ഗുജറാത്തിന് മുന്നില്‍ വെയ്ക്കുകയായിരുന്നു.