കർണ്ണാടക പിടിക്കാൻ ബിജെപി ചിലവാക്കിയത് 122 കോടി രൂപ
ഇക്കഴിഞ്ഞ കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ആകെ ചിലവാക്കിയ തുക 122.68 കോടി രൂപ എന്ന് കണക്കുകൾ. തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച തിരഞ്ഞെടുപ്പ് ചിലവിന്റെ കണക്കിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
122.68 കോടി രൂപ ചിലവഴിച്ചു ഇലക്ഷൻ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും കർണ്ണാടകത്തിൽ 104 സീറ്റുകളിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. ഇവിടെ 80 സീറ്റിൽ കോൺഗ്രസും 37 സീറ്റിൽ വിജയിച്ച ജെഡിഎസും ഒരു സീറ്റിൽ വിജയിച്ച ബിഎസ്പിയുടെ സഹകരണത്തോടെ സർക്കാർ രൂപീകരിക്കുകയായിരുന്നു.
മേഘാലയയിലെയും ത്രിപുരയിലെയും നാഗാലാന്റിലെയും കണക്കുകളും ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ചിട്ടുണ്ട്. ഇവിടെ ദേശീയ സമിതിയും സംസ്ഥാന സമിതിയും ചേർന്ന് ആകെ 14.18 കോടിയാണ് ചിലവാക്കിയത്. മേഘാലയയിൽ 3.8 കോടിയും ത്രിപുരയിൽ 6.96 കോടിയും നാഗാലാന്റിൽ 3.6 കോടിയും അദ്ദേഹം ചിലവഴിച്ചു വന്നു ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനെ ബോധ്യപ്പെടുത്തി.