ജീവന് ഭീഷണി: സുരക്ഷ ആവശ്യപ്പെട്ട് കനകദുര്‍ഗയും ബിന്ദുവും സുപ്രീം കോടതിയില്‍

single-img
17 January 2019

ശബരിമലയില്‍ ദര്‍ശനം നടത്തിയ കനക ദുര്‍ഗയും ബിന്ദുവും മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഈ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു.

തുടര്‍ന്ന് കേസ് നാളെ തന്നെ പരിഗണക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് തങ്ങള്‍ മല കയറിയത്. തങ്ങളുടെ മൗലിക അവകാശമാണ് വിനിയോഗിച്ചത്. എന്നാല്‍ കേരളത്തില്‍ വലിയ തോതില്‍ പ്രതിഷേധം നടക്കുകയാണ്.

ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണ്. ഇതിനെതിരെ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ശബരിമല സന്ദര്‍ശനത്തിന് ശേഷം ഇന്നലെ വീട്ടിലെത്തിയ തന്നെ അമ്മായി അമ്മ മര്‍ദ്ദിച്ചു എന്നാരോപിച്ച് കനകദുര്‍ഗ പൊലീസില്‍ പരാതി നല്‍കിയിരുന്നു.