അമിത് ഷായ്ക്ക് എച്ച്1 എന്‍ 1; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
17 January 2019

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ എച്ച്1 എന്‍1 ബാധയെ തുടര്‍ന്ന് ദല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്വിറ്ററിലൂടെ അമിത് ഷാ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണവും നെഞ്ചിലെ അസ്വസ്തതയും കാരണം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നുവെന്നാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിവരം.

അമിത് ഷായോട് സംസാരിച്ചുവെന്ന് അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും ട്വീറ്റ് ചെയ്തു. എയിംസ് ഡയറക്ടര്‍ റണ്‍ദീപിന് കീഴിലെ ഡോക്ടര്‍മാരുടെ കീഴിലാണ് അമിത് ഷായുടെ ചികില്‍സ.

ഇന്‍ഫ്‌ളുവെന്‍സ വൈറസ് വിഭാഗത്തില്‍ പെടുന്ന വൈറസാണ് എച്ച്1എന്‍1. പന്നികളില്‍ കാണുന്ന വൈറസായതിനാല്‍ ഇത് മൂലം ഉണ്ടാകുന്ന ഈ പനിയെ പന്നിപ്പനിയെന്നും പറയാറുണ്ട്.