ഗര്‍ഭിണിയായ ആടിനെ ബലാല്‍സംഗം ചെയ്ത് കൊന്നു; 27കാരന്‍ അറസ്റ്റില്‍

single-img
17 January 2019

മൂന്ന് മാസം ഗര്‍ഭിണിയായ ആടിനെ ബലാല്‍സംഗം ചെയ്തു കൊന്നുവെന്ന പരാതിയില്‍ 27 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ മധേപുര എന്ന ഗ്രാമത്തില്‍  നിന്നുള്ളയാളാണ് പ്രതി. ഇയാള്‍ പാര്‍സ ബസാറില്‍  ദിവസ വേതനത്തിന്  ജോലിചെയ്തു വരികയാണ്.  ചൊവ്വാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം.

ആടിന്റെ ഉടമസ്ഥയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.  പട്‌നയ്ക്ക് സമീപമുള്ള പാര്‍സ ബസാര്‍ എന്ന സ്ഥലത്താണ് കേസിനാസ്പദമായ സംഭവം. 

മദ്യപിച്ച് എത്തിയ ശേഷമാണ് യുവാവ് തന്റെ ആടിനെ ബലാത്സംഗം ചെയ്തതെന്നും ഗ്രാമത്തിലുള്ള  ഒരുപാട് പേര്‍ സംഭവത്തിന് ദൃക്‌സാക്ഷികളാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.  ഈ റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാകും തുടര്‍നടപടികളെന്ന് പോലീസ് വ്യക്തമാക്കി.