പ്രധാനമന്ത്രിയുടെ പ്രസ്താവന കോടതിയലക്ഷ്യം; സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് സീതാറാം യച്ചൂരി

single-img
16 January 2019

ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി.

പ്രധാനമന്ത്രി പദത്തില്‍ ഇരുന്നു കൊണ്ട് നടത്താന്‍ പാടില്ലാത്ത പ്രസ്താവനകളായിരുന്നു മോദിയുടേത്. ഭരണഘടനാപരമായ ഉത്തരവാദിത്വം മോദിക്കുണ്ട്. നിയമവാഴ്ച്ചയാണ് രാജ്യത്ത് നടപ്പാകേണ്ടത്. ആള്‍ക്കൂട്ടത്തിന്റെ നിയമമല്ലെന്നും സീതാറാം യച്ചൂരി ട്വീറ്റ് ചെയ്തു.

ശബരിമല വിഷയത്തില്‍ സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ച നിലപാട് ലജ്ജാകരമാണെന്നാണ് ഇന്നലെ കേരളത്തിലെത്തിയ മോദി പറഞ്ഞത്. ചരിത്രം, സംസ്‌കാരം, ആധ്യാത്മിക പാരമ്പര്യം തുടങ്ങിയവയെ മാനിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍.

ശബരിമല വിഷയത്തില്‍ ഇത്രയും അറപ്പും വെറുപ്പുമുള്ള നിലപാട് സ്വീകരിക്കുമെന്ന് കരുതിയില്ല. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നും മോദി കുറ്റപ്പെടുത്തി.