സിബിഐ വീണ്ടും കോടതി കയറുന്നു; നാഗേശ്വര്‍ റാവുവിന്റെ നിയമനത്തിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

single-img
16 January 2019

സിബിഐയുടെ താത്കാലിക ഡയറക്ടറായി എം.നാഗേശ്വര്‍ റാവുവിനെ നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

നാഗേശ്വര്‍ റാവുവിനെ താത്കാലിക ഡയറക്ടറായി നിയമിച്ചുകൊണ്ടുള്ള ജനുവരി 10ലെ ഉത്തരവ് ചോദ്യം ചെയ്തു വിവരാവകാശ പ്രവര്‍ത്തകയായ അഞ്ജലി ഭരദ്വാജാണ് സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഹര്‍ജിക്കാര്‍ക്കായി ഹാജരായത്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും പുറത്താക്കിയത്. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ എതിർപ്പിനെ മറികടന്നാണ് ഉന്നതാധികാര സമിതി തീരുമാനം കൈക്കൊണ്ടത്.