ആർഎസ്എസിന് വഴങ്ങില്ല; വ്രതമെടുത്തത് നൂറു ദിവസം: മല കയറാനെത്തിയ യുവതികൾ

single-img
16 January 2019

മല കയറാനെത്തിയ തങ്ങളെ തടഞ്ഞ പ്രതിഷേധക്കാർ ക്കെതിരെ യുവതികൾ.  ആർഎസ്എസ് പ്രവർത്തകരാണ് പ്രതിഷേധക്കാരുടെ രൂപത്തിൽ എത്തിയതെന്നും സാധാരണ പത്രങ്ങളിൽ യാതൊരു വിധ അനിഷ്ടവും ഇല്ലെന്നും അവർ പറഞ്ഞു.

പൊലീസുകാരും അവർക്കൊപ്പം നിൽക്കുകയാണ്.  തങ്ങളെ മല കയറുവാൻ പോലീസുകാർ തയ്യാറാകുന്നില്ലെന്നും അവർ പറഞ്ഞു.  നൂറുദിവസം എടുത്തിട്ടാണ് ശബരിമലയിലെത്തിയത്. ഞങ്ങളുടെ ദൈവത്തെ ഞങ്ങൾക്ക് കണ്ടേ മതിയാകൂ എന്നും  യുവതികൾ പറഞ്ഞു.

എന്തുവന്നാലും അയ്യപ്പനെ കണ്ടിട്ടേ മലയിറങ്ങും എന്നവർ വ്യക്തമാക്കി.  യുവതികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ശബരിമലയിൽ നടക്കുന്നത്.