ശബരിമലയിൽ പ്രതിഷേധക്കാർ യുവതികളെ തടയുന്നത് കൊച്ചുകുട്ടികളെ മുൻനിർത്തി

single-img
16 January 2019

ശബരി മല കയറാനെത്തിയ യുവതികളെ പ്രതിഷേധക്കാർ തടയുന്നത് കൊച്ചുകുട്ടികളെ മുൻനിർത്തി. ശരണമന്ത്രം വിളികളുമായി പ്രതിഷേധക്കാര്‍ ഇവരെ മുന്നോട്ട് പോകാന്‍ അനുവദിക്കാതെ വളഞ്ഞിരിക്കുകയാണ്. കൊച്ചു പെൺകുട്ടികളെയും ആൺകുട്ടികളെയും  പ്രതിഷേധത്തിൽ പങ്കെടുപ്പിച്ചാണ് യുവതികളെ തടയുന്നത്. യുവതികളെ തടഞ്ഞ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആർഎസ്എസ് പ്രവർത്തകരാണ് പ്രതിഷേധക്കാരുടെ രൂപത്തിൽ എത്തിയതെന്നും സാധാരണ പത്രങ്ങളിൽ യാതൊരു വിധ അനിഷ്ടവും ഇല്ലെന്നും  മല കയറാനെത്തിയ യുവതികൾ പറഞ്ഞു.

പൊലീസുകാരും അവർക്കൊപ്പം നിൽക്കുകയാണ്.  തങ്ങളെ മല കയറുവാൻ പോലീസുകാർ തയ്യാറാകുന്നില്ലെന്നും അവർ പറഞ്ഞു.  നൂറുദിവസം എടുത്തിട്ടാണ് ശബരിമലയിലെത്തിയത്. ഞങ്ങളുടെ ദൈവത്തെ ഞങ്ങൾക്ക് കണ്ടേ മതിയാകൂ എന്നും  യുവതികൾ പറഞ്ഞു.

എന്തുവന്നാലും അയ്യപ്പനെ കണ്ടിട്ടേ മലയിറങ്ങും എന്നവർ വ്യക്തമാക്കി.  യുവതികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ശബരിമലയിൽ നടക്കുന്നത്.