കേരളത്തിൽ മത്സരിക്കാൻ നരേന്ദ്രമോദിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

single-img
16 January 2019

വരാൻ പോകുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കാൻ നരേന്ദ്രമോദിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ ത്രിപുര ആവർത്തിക്കും എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനക്ക് മറുപടി പറയവെയാണ് മോദിയെ പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചത്.

ത്രിപുരയല്ല കേരളമെന്ന് പ്രധാനമന്ത്രി മനസിലാക്കണം എന്നും, ഇവിടെ ആവര്‍ത്തിക്കാന്‍ പോകുന്നത് മധ്യപ്രദേശാണെന്നും രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.

ത്രിപുരയിൽ ഇടതുഭരണത്തിനു വിരാമമിട്ട് അധികാരം പിടിച്ചതുപോലെ കേരളത്തിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ കൊല്ലത്തു പ്രസംഗിച്ചത്. ഇടതുപക്ഷത്തിന്റേയും കോൺഗ്രസിന്റേയും പരിഹാസങ്ങള്‍ ബിജെപി പ്രവർത്തകരെ ബാധിക്കില്ലെന്നും കൊല്ലം കന്റോൺമെന്റ് മൈതാനത്തു നടന്ന എൻഡിഎ മഹാസംഗമത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.