ഇന്ന് അർദ്ധരാത്രി മുതൽ നടത്താനിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് മാറ്റിവച്ചു

single-img
16 January 2019

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് മാറ്റിവച്ചു. തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് പണിമുടക്ക് മാറ്റിവയ്ക്കാൻ തീരുമാനമായത്.

തൊഴിലാളികളുടെ ആവശ്യങ്ങളിൽ ഭൂരിഭാഗവും സർക്കാർ അംഗീകരിച്ചെന്നു ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. സമരക്കാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഗതാഗത സെക്രട്ടറിയുടെ ശുപാർശ പ്രകാരമുള്ള ഡ്യൂട്ടി പരിഷ്കരണം 21നകം നടപ്പാക്കുമെന്നും ശമ്പള പരിഷ്കരണ ചർച്ചകൾ ഈ മാസം അവസാനത്തോടെ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുന്നതിൽ സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അർദ്ധരാത്രിമുതൽ തൊഴിലാളികൾ നടത്താനിരുന്ന സമരം മാറ്റി വച്ചത്.