ഹൈ​ക്കോ​ട​തി​ ഉത്തരവിന് പു​ല്ലു​വി​ല; പ​ണി​മു​ട​ക്കി​ൽ മാ​റ്റ​മി​ല്ലെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി

single-img
16 January 2019

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ത​ട​ഞ്ഞ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന് പു​ല്ലു​വി​ല. ഇ​ന്ന് അ​ർ​ധ​രാ​ത്രി മുതൽ പ്രഖ്യാപിച്ച പ​ണി​മു​ട​ക്കി​ൽ മാ​റ്റ​മി​ല്ലെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി അ​റി​യി​ച്ചു.


നിയമവിരുദ്ധവും ജനത്തെ വലയ്ക്കുന്നതുമാണ് പണിമുടക്കെന്ന് നിരീക്ഷിച്ചാണ് കോടതി പണിമുടക്ക് തടഞ്ഞത്. ചൊവ്വാഴ്ച വരെ ഹർത്താൽ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ വ്യാ​ഴാ​ഴ്ച മു​ത​ൽ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശവും സംഘടനകൾക്ക് നൽകിയിരുന്നു.

നേരത്തേ കേസ് പരിഗണിക്കവെ കെ​എ​സ്ആ​ർ​ടി​സി എം​ഡി ടോ​മി​ൻ ത​ച്ച​ങ്ക​രി​യെ​യും കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശിച്ചിരുന്നു. ​ഴി​ഞ്ഞ ഒ​ന്നാം തീ​യ​തി പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ര​ക്കാ​രു​ടെ നോ​ട്ടീ​സ് കി​ട്ടി​യി​ട്ടും ഇ​ന്നാ​ണോ ച​ർ​ച്ച ന​ട​ത്തു​ന്ന​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കാ​ൻ എം​ഡി​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.