കെഎസ്ആര്‍ടിസി പൊതുഗതാഗത സംവിധാനമാണെന്ന് ഓര്‍മ്മ വേണം; സമരം നിയമപരമല്ല: ഹെെക്കാടതി

single-img
16 January 2019

കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകളുടെ പണിമുടക്കിനെതിരെ ഹൈക്കോടതി. സമരം നിയമപരമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സമരം മാറ്റി വെച്ചുകൂടേ. നിയമപരമായ മാര്‍ഗങ്ങളുള്ളപ്പോള്‍ എന്തിന് സമരവുമായി മുന്നോട്ടുപോകുന്നുവെന്ന് കോടതി സമരക്കാരോട് ചോദിച്ചു.

നേരത്തെ നോട്ടീസ് നല്‍കി എന്നുള്ളത് സമരം ചെയ്യാനുള്ള അനുമതിയല്ല. കെഎസ്ആര്‍ടിസി പൊതുഗതാഗത സംവിധാനമാണെന്ന് ഓര്‍മ്മ വേണമെന്നും കോടതി പറഞ്ഞു.  

സമരം നടത്തുന്നത് ഒരു വിഷയത്തിലേക്ക് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാനാണ്. ഇവിടെ നിങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നത്തില്‍ അധികാരികള്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താനാണ് ശ്രമിക്കേണ്ടതെന്നും കോടതി ആവശ്യപ്പെട്ടു.