നരേന്ദ്രമോദിയുടെ കേരളാ സന്ദർശനത്തിന് പിന്നാലെ ജെ എസ് എസ് രാജൻ ബാബു വിഭാഗം എൻ ഡി എ വിട്ടു

single-img
16 January 2019

നരേന്ദ്രമോദിയുടെ കേരളം സന്ദർശനത്തിന് പിന്നാലെ ജെ എസ് എസ് രാജൻ ബാബു വിഭാഗം എൻ ഡി എ വിട്ടു. കേരളത്തിലെ എൻ ഡി എ മുന്നണി വിടുന്ന രണ്ടാമത്തെ പാർട്ടിയാണെന്ന് ജെ എസ് എസ് രാജൻ ബാബു വിഭാഗം. നേരത്തെ സി.കെ. ജാനു നേതൃത്വം കൊടുക്കുന്ന ജനാധിപത്യ രാഷ്ട്രീയസഭ എൻഡിഎ വിട്ടിരുന്നു.

നിലവില്‍ എന്‍ ഡി എ കേരള ഘടകത്തിന്‍റെ കോ – കണ്‍വീനര്‍ ആണ് രാജന്‍ ബാബു. എന്‍ ഡി എ വിട്ട രാജന്‍ ബാബു വിഭാഗം യു ഡി എഫിലെക്കാണ് എന്നാണ് ലഭിക്കുന്ന സൂചന. ഇതുമായി ബന്ധപ്പെട്ടു പ്രാഥമിക ചര്‍ച്ചകള്‍ നടത്തി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.