ഓർഡർ ചെയ്തത് റെഡ്മി നോട്ട് 5 പ്രോ, ലഭിച്ചത് മെഴുകുതിരിയും അഞ്ച് രൂപയുടെ സോപ്പും: മലപ്പുറം സ്വദേശിക്ക് നഷ്ടപരിഹാരമായി ഫ്ലിപ്കാർട്ട് 25,000 രൂപ നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കോടതി

single-img
16 January 2019

ഓർഡർ ചെയ്ത ഫോണിനു പകരം ഉപഭോക്താവിന് മെഴുകുതിരികൾ ലഭിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്താ കോടതിയുടെ വിധി. ഓൺലെെൻ ഫോപ്പിംഗ് സെെറ്റായ ഫ്ളിപ്പകാർട്ടിനെതിരെയാണ് കോടതിയുടെ വിധി എത്തിയിരിക്കുന്നത്. പറ്റിക്കലിന് ഇരയായ മലപ്പുറം സ്വദേശിക്ക് മൊബെെൽ ഫോണിൻ്റെ വിലയും നഷ്ടപരിഹാരമായി 5000 രൂപയും കോടതിച്ചെലവായി 5000 രൂപയും നൽകുവാനാണ് ജില്ലാ ഉപഭോക്താ കോടതിയുടെ വിധിച്ചിരിക്കുന്നത്.

2018 മെയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും റെഡ്മി നോട്ട് 5 പ്രൊ ഓർഡർ ചെയ്ത യുവാവിനാണ് 5 രൂപയുടെ സോപ്പും കുറച്ചു മെഴുകുതിരികളും ലഭിച്ചത്. ഇക്കാര്യം ഫ്ലിപ്പ്കാർട്ടിൽ അറിയിച്ചപ്പോൾ അടിയന്തരമായി പരിഹാരം ഉണ്ടാക്കാമശന്നായിരുന്നു മറുപടി. എന്നാൽ 24മണിക്കൂറുകൾ  കഴിഞ്ഞിട്ടും അവരുടെ ഭാഗത്ത് നിന്ന് മറുപടി വന്നില്ല. തുടർന്ന് വിളിച്ചപ്പോൾ 12ദിവസം അന്വേഷണം നടത്താൻ സമയം വേണമെന്നും അതുകഴിഞ്ഞു തീരുമാനമുണ്ടാക്കാമെന്നുമായിരുന്നു ഫ്ളിപ്പ്കാർട്ട് മറുപടി പറഞ്ഞത്. മാസങ്ങൾ കഴിഞ്ഞെങ്കിലും ഫ്ളിപ്പകാർട്ടിൻ്റെ ഭാഗത്തുനിന്നും നടപടിയൊന്നുമുണ്ടായില്ല.

ഫോൺ മാറ്റി കിട്ടുവാൻ യുവാവ് നൽകിയിരുന്ന  ക്യാൻസൽ റിക്വസ്റ്റ് ഫ്ലിപ്കാർട് ക്യാൻസർ ചെയ്യുകയുണ്ടായി.  തുടർന്ന് ദേശീയ ഉപഭോക്തൃ പരിഹാര ഫോറത്തിൽ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടർന്നാണ് യുവാവ് ജില്ലാ ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയത്.  പ്രസ്തുത പരാതിയിലാണ് ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്.