ത്രിപുരയല്ല കേരളം; ഇവിടെ ആവര്‍ത്തിക്കാന്‍ പോകുന്നത് മധ്യപ്രദേശാണ്; മോദിയോട് ചെന്നിത്തല

single-img
16 January 2019

കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വെറും പാഴ്വാക്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ത്രിപുരയല്ല ആവര്‍ത്തിക്കാന്‍ പോകുന്നത്. മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡുമായിരിക്കും ഇവിടെ ആവര്‍ത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേരളത്തില്‍ മത്സരിക്കാന്‍ രമേശ് ചെന്നിത്തല വെല്ലുവിളിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കൊല്ലം പീരങ്കിമൈതാനത്ത് എന്‍ഡിഎ മഹാസമ്മേളനത്തില്‍ സംസാരിക്കവെയാണ് മോദി കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പറഞ്ഞത്.