ഹനാന് വാഹനാപകടത്തിൽ വീണ്ടും പരിക്ക്

single-img
16 January 2019

പഠനത്തിനിടെ സ്വയം തൊഴിലായി മീന്‍ വില്‍പന നടത്തി  വാർത്തകളിൽ ഇടംപിടിച്ച ഹനാന് വീണ്ടും വാഹനാപകടത്തില്‍ പരിക്ക്. വരാപ്പുഴ മാര്‍ക്കറ്റില്‍ നിന്ന് മത്സ്യം വാങ്ങി പോകുന്നതിനിടെ കാറിന്റെ ഡോര്‍ തലയിലിടിച്ചാണ് പരിക്കേറ്റത്.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കലൂര്‍ ഭാഗത്ത് മീന്‍ കച്ചവടം നടത്താന്‍ വരാപ്പുഴയില്‍ നിന്ന് മൊത്തമായി മീന്‍ വാങ്ങി പെട്ടിയിലാക്കി വാഹനത്തില്‍ കയറ്റുമ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിന്റെ പിന്‍വശത്തെ ഡോര്‍ വലിച്ചടയ്ക്കുന്നതിനിടെ തലയുടെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു.

തലമുറിഞ്ഞ് ചോര ഒഴുകി. കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ ഹനാനെ സമീപത്തുളള മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ഇടപ്പളളിയിലെ ആശുപത്രിയില്‍ എത്തിച്ചു. മുറിവ് ഗുരുതരമല്ലന്നാണ് പ്രാഥമിക വിലയിരുത്തല്‍.