ഒരു വാര്‍ത്താ സമ്മേളനമെങ്കിലും നേരിടാന്‍ തയ്യാറാണോ? മോദിയെ വെല്ലുവിളിച്ച് ഉമര്‍ ഖാലിദ്

single-img
15 January 2019

രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് ഉമര്‍ ഖാലിദ് രംഗത്ത്. ഉമര്‍ ഖാലിദിന് പുറമെ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാര്‍, അടക്കമുള്ള 10 വിദ്യാര്‍ഥികള്‍ക്കുമേലാണ് ഡൽഹി പൊലീസ് പട്യാല കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉമറിന്റെ വെല്ലുവിളി.

ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തത് ഞാന്‍ അറിഞ്ഞു. എനിക്കൊരു കാര്യമേ പറയാനുള്ളൂ. കോടതിയില്‍ നിരപരാധിത്വം തെളിയിക്കാൻ ഞങ്ങള്‍ തയ്യാറാണ്. പക്ഷെ താങ്കള്‍ റാഫേല്‍ അഴിമതിയില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ കേള്‍ക്കാന്‍ തയ്യാറാണോ.. എല്ലാം പോട്ടെ..ഒരു വാര്‍ത്താ സമ്മേളനത്തിനെങ്കിലും തയ്യാറാണോ. രാജ്യം അത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. എന്നാണു ഉമര്‍ ഖാലിദ് ട്വീറ്ററിലൂടെ ചോദിച്ചത്.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ പരിപാടിയില്‍ രാജ്യവിരുദ്ധ മുദ്രവാക്യം വിളിച്ചെന്നാണ് ആരോപണം.എന്നാൽ ഇത് കൃത്രിമമായി ഒരു ബിജെപി അനുകൂല മാധ്യമം ഉണ്ടാക്കിയ വീഡിയോ ആയിരുന്നു എന്നതിന് തെളിവുകളും പുറത്തു വന്നിരുന്നു.