എൽഡിഎഫിനു പിന്നാലെ യുഡിഎഫും മുന്നണി വിപുലീകരിക്കുന്നു: കയറാൻ തയ്യാറായി പിസി ജോർജിൻ്റെ ജനപക്ഷവും ജെഎസ്എസ് രാജൻ ബാബു വിഭാഗവും

single-img
15 January 2019

ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പുതിയ കക്ഷികളെ ഉൾപ്പെടുത്തി യുഡിഎഫ് വിപുലീകരിക്കാൻ നീക്കം. വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ്. യോഗത്തിൽ മുന്നണിവിപുലീകരണം ചർച്ച ചെയ്യുമെന്നാണ് സൂചനകൾ. ചില കക്ഷികൾ മുന്നണിപ്രവേശത്തിന്  യുഡിഎഫ് നേതൃത്വത്തെ സമീപിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

യുഡിഎഫിൽ കയറാൻ തയ്യാറായി നിൽക്കുന്നത് പിസി ജോർജിൻ്റെ ജനപക്ഷമാണ്. ജനപക്ഷത്തെ യുഡിഎഫിൽ എടുക്കണമെന്നാവശ്യപ്പെട്ട് പിസി ജോർജും കത്ത് നൽകിയിട്ടുണ്ട്. ബിജെപിയുമായി സഹകരിച്ച ജോർജിനെ മുന്നണിയിലെടുക്കുന്നതിനോട് നേതാക്കൾക്ക് ഇടയിൽ വിയോജിപ്പുണ്ട്. ജോർജിനോട് കെഎം മാണിക്കുള്ള കടുത്ത എതിർപ്പും ഇതിന് ഒരു തടസ്സമാണ്.

എൻഡിഎയുമായി അകന്ന ജെഎസ്എസ് (രാജൻ ബാബു) വിഭാഗം, കാമരാജ് കോൺഗ്രസ് എന്നിവർ  മുന്നണി പ്രവേശനത്തിനായി സമീപിച്ചിട്ടുണ്ട്. സോഷ്യലിസ്റ്റ് ജനതാദൾ യു.ഡി.എഫ്. വിട്ടപ്പോൾ അകന്നുനിന്ന ഒരുവിഭാഗവും നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.