ബി ജെ പിയുടെ ഓപ്പറേഷന്‍ ലോട്ടസ്: രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ കര്‍ണാടക സർക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

single-img
15 January 2019

രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ കോണ്‍–ദള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. പിന്തുണ പിന്‍വലിക്കുന്നതായി കാണിച്ചുള്ള കത്ത് ഇരു എംഎല്‍എമാരും ഗവര്‍ണര്‍ക്ക് കെെമാറിയി. മുലബാഗിലു, റാണെബെന്നൂര്‍ എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാരായ യഥാക്രമം എച്ച്. നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്.

കർണാടകയിൽ ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കൊടുവിലാണ് പുതിയ ട്വിസ്റ്റ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മത്സരിച്ചാല്‍ അത് ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിക്കും. അതുകൊണ്ട് സഖ്യ സര്‍ക്കാരിനോട് എതിരഭിപ്രായമുള്ള കോണ്‍ഗ്രസ് നേതാക്കളെ പാളയത്തിലെത്തിച്ച് സര്‍ക്കാരിനെ വീഴ്ത്താനുള്ള തന്ത്രങ്ങള്‍ ബിജെപി നടപ്പാക്കുന്നതായി നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.

സഖ്യസർക്കാരിനെ തകർക്കാൻ ബിജെപിരാഷ്ട്രീയ കുതിരക്കച്ചവടം നടത്തുകയാണെന്ന് കോൺഗ്രസും, എം എൽ എ മാരെ മറുകണ്ടം ചാടിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്ന് ബിജെപിയും ആരോപിക്കുന്നു. തത്കാലം ഇരുവരും പിന്തുണ പിന്‍വലിച്ചത് സര്‍ക്കാരിന് ഭീഷണിയാവില്ല. പക്ഷെ നാല് കോണ്‍ഗ്രസ് എംഎല്‍എമാരും മുംബെെയിലെ ഹോട്ടലില്‍ കഴിയുന്നുണ്ട് എന്നാണു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നത്. അതേസമയം എം എൽ എമാർ എല്ലാവരും ഒപ്പമുണ്ടെന്നും, ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും ഡി കെ ശിവകുമാർ ആരോപിച്ചു