ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ പി​ൻ​വ​ലി​ച്ചു

single-img
15 January 2019

ശ​ബ​രി​മ​ല​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന നി​രോ​ധ​നാ​ജ്ഞ പി​ൻ​വ​ലി​ച്ചു. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ അ​വ​സാ​നി​ച്ച​ത്. ഇ​നി നി​രോ​ധ​നാ​ജ്ഞ നീ​ട്ടേ​ണ്ട​തി​ല്ലെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി.

നി​രോ​ധ​നാ​ജ്ഞ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു ഡി എഫും ബിജെപിയും നിയമസഭക്ക് അകത്തും പുറത്തും സമരം നടത്തിയിരുന്നു എങ്കിലും സർക്കാർ പിൻവലിക്കാൻ തയ്യാറായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചും സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

ബിജെപി സമരത്തെ തുടര്‍ന്നാണ്‌ ശബരിമലയില്‍ നി​രോ​ധ​നാ​ജ്ഞ നി​ല​വി​ൽ വ​ന്ന​ത്. അ​തേ​സ​മ​യം, അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യം ഉ​ണ്ടാ​യെ​ങ്കി​ൽ ഇ​നി​യും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.