മുഖ്യമന്ത്രി പ്രസംഗം തുടങ്ങുമ്പോള്‍ സദസില്‍ നിന്ന് പ്രതിഷേധ ശരണംവിളി; മുഖ്യമന്ത്രി സ്വരം കടുപ്പിച്ചതോടെ സ്ഥിതി ശാന്തം

single-img
15 January 2019

കൊ​ല്ലം ബൈ​പ്പാ​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാൻ തുടങ്ങവേ സ​ദ​സി​ൽ നി​ന്ന് ബിജെപി പ്രവർത്തകർ പ്ര​തി​ഷേ​ധ ശ​ര​ണം​വി​ളി മുഴക്കി. ഇതോടെ മുഖ്യമന്ത്രി സ്വരം കടുപ്പിച്ചു ബിജെപി പ്രവർത്തകരെ താക്കീതു ചെയ്തു.

ഒ​രു വേ​ദി​യി​ൽ എ​ങ്ങ​നെ​യാ​ണ് പെ​രു​മാ​റേ​ണ്ട​തെ​ന്ന് അ​റി​യു​മോ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. എ​ന്തും ചെ​യ്യാ​നു​ള്ള വേ​ദി​യ​ല്ല ഇ​തെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. അ​തോ​ടെ ബ​ഹ​ളം അ​ട​ങ്ങി. ബിജെപി പ്രവർത്തകർ ശാ​ന്ത​രാ​യ ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗം തു​ട​ർ​ന്ന​ത്.

രാജ്യത്ത് പല പദ്ധതികളും ഇരുപതും മുപ്പതും വര്‍ഷമായി ഇഴഞ്ഞുനീങ്ങുകയാണെന്നും ഇത് കുറ്റകരമായ സമീപനമാണെന്നും മോദി പ്രസംഗത്തിനിടെ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന് രണ്ടുവര്‍ഷം മുന്‍പ് സ്നേഹബുദ്ധ്യാ വിമര്‍ശിച്ച പ്രധാനമന്ത്രിക്കുള്ള മറുപടിയാണ് ബൈപാസും ഗെയില്‍ പൈപ് ലൈന്‍ പോലുള്ള പദ്ധതികളുടെ പുരോഗതിയുമെന്ന് പിണറായി വിജയന്‍ മറുപടിയായി പറഞ്ഞു.