തുടർച്ചയായി ആറാം ദിവസവും ഇ​ന്ധ​ന​ വി​ല ഉയർന്നു

single-img
15 January 2019

തുടർച്ചയായി ആറാം ദിവസവും ഇന്ധന വിലയിൽ വർദ്ധനവ്. പെ​ട്രോ​ൾ ലി​റ്റ​റി​ന് 28 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 30 പൈ​സ​യു​മാ​ണ് കൂ​ടി​യ​ത്. കൊ​ച്ചി​യി​ൽ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 72 രൂ​പ 36 പൈ​സ​യാ​ണ് ഇ​ന്ന​ത്തെ വി​ല. ഡീ​സ​ലി​ന് 68 രൂ​പ 02 പൈ​സ​യാ​യി.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡി​ന്‍റെ വി​ല ഉയരുന്നതിനോടൊപ്പം, ഇന്ത്യൻ രൂപയുടെ മൂല്യത്തിലുള്ള കുറവും വർദ്ദിച്ച നികുതിയുമാണ് ഇന്ധന വില കുറയാതിരിക്കാനുള്ള പ്രധാന കാരണങ്ങൾ. 2017-2018 സാമ്പത്തിക വര്‍ഷം 2.29 ലക്ഷം കോടി രൂപയാണ് എക്‌സൈസ് ഡ്യൂട്ടിയായി കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ചത്. അതിന് തൊട്ട് മുമ്പുള്ള വര്‍ഷം 2016-2017ല്‍ 2.42 കോടി രൂപയും കേന്ദ്ര സർക്കാർ നികുതിയിനത്തിൽ സമാഹരിച്ചിരുന്നു.

കേന്ദ്ര സർക്കാർ നികുതി ഭാരം കുറക്കാൻ തീരുമാനിക്കാത്ത സാഹചര്യത്തിൽ വ​രും ദി​വ​സ​ങ്ങ​ളി​ലും വി​ല വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.