തെറ്റുകള്‍ ക്ഷമിക്കണം; ‘ഒരു കരീബിയന്‍ ഉഡായിപ്പ്’ എന്ന തന്‍റെ ചിത്രം എല്ലാവരും കാണണം: നെഞ്ച് തകര്‍ന്ന് സുഡാനി

single-img
15 January 2019

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നൈജീരിയന്‍ താരം സാമുവല്‍ അബിയോള റോബിന്‍സണ്‍ തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ടുള്ള ദു:ഖം ഫെസ്ബുക്കൂലൂടെ പങ്കുവച്ചു. ജനുവരി പതിനൊന്നിന് തിയറ്ററുകളിലേക്ക് എത്തിയ ഒരു കരീബിയന്‍ ഉഡായിപ്പ് ആണ് സാമുവല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് തിയറ്ററുകളിലേക്ക് എത്തിയ പുതിയ സിനിമ.

തമിഴില്‍ നിന്നും പൊങ്കലിന് മുന്നോടിയായി രജനികാന്തിന്റെ പേട്ടയും അജിത്തിന്റെ വിശ്വാസവും ഈ ദിവസങ്ങളില്‍ റിലീസ് ചെയ്തിരുന്നു. കേരളത്തിലും ഈ സിനിമകള്‍ക്ക് വലിയ സ്വീകരണം ലഭിച്ചതോടെ ഒരു കരീബിയന്‍ ഉഡായിപ്പിന് വളരെ കുറഞ്ഞ തിയറ്ററുകള്‍ മാത്രമേ ലഭിച്ചിരുന്നുള്ളു. ഇതാണ് നടനെ ദുഖതിലാക്കിയത്.

ഇതിൽ മനംനൊന്താണ് മലയാളികളുടെ സ്വന്തം സുഡാനിയായ സാമുവൽ അബിയോള റോബിൻസൺ വേദനയയോടെ രംഗത്തെത്തിയത്. നെഞ്ച് തകരുന്ന വേദനയോടെയാണ് ചിത്രം ആരും കാണുന്നില്ലെന്ന വാർത്ത താൻ കേട്ടതെന്ന് താരം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. ഡിസ്ട്രിബ്യൂഷനിൽ ചില പിഴവുകളുണ്ടായിട്ടുണ്ട്. അതെല്ലാം ക്ഷമിക്കണം. പുതുമുഖങ്ങൾ കൂടുതൽ ഉൾപ്പെട്ട സിനിമ കൂടിയാണ്.

അതുകൊണ്ടു തന്നെ ചില തെറ്റുകൾ വന്നിട്ടുണ്ട്. ചിത്രം ഓടിയില്ലെങ്കിൽ നിർമാതാവിനു നഷ്ടം വരും. അദ്ദേഹത്തെ സഹായിക്കണം. പലർക്കും സിനിമ കാണാൻ ആഗ്രഹമുണ്ട്. എന്നാൽ പല തിയറ്ററുകളിലും ചിത്രമില്ല. ഡിസ്ട്രിബ്യൂഷനിലെ പിഴവു മൂലമാണ് ഇത് സംഭവിച്ചതെന്നും താരം കുറിക്കുന്നു.