സാമ്പത്തിക സംവരണം: മുസ്‌ലിം ലീഗിന് മോദിയുടെ രൂക്ഷ വിമർശനം

single-img
15 January 2019

എൻ ഡി എ സർക്കാർ കൊണ്ടുവന്ന സാമ്പത്തിക സംവരണ ബില്ലിനെ പാർലമെന്റിൽ എതിർത്ത മുസ്ലിം ലീഗിന് പ്രധാന മന്ത്രി മോദിയുടെ രൂക്ഷ വിമർശനം. ബില്ലിനെ മൂന്നുപേര്‍ എതിര്‍ത്തു. യു.ഡി.എഫിന്റെ ഭാഗമായ മുസ്ലീംലീഗാണ് ഈ ബില്ലിനെ എതിര്‍ത്തത്. സാമൂഹികനീതി ഉറപ്പുവരുത്താനുള്ള ശ്രമത്തെ ഇവര്‍ എന്തിന് എതിര്‍ത്തു എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ചോദിച്ചു.

അതെ സമയം പാര്‍ലമെന്റ് പാസാക്കിയ സാമ്പത്തിക സംവരണ ബില്ലിനെ സുപ്രീം കോടതിയില്‍ ചോദ്യം മുസ്ലിം ലീഗ് തീരുമാനിച്ചു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചു മുന്നോട്ടുപോകാനാണ് മുസ്ലിംലീഗ് തീരുമാനമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15, 16 പ്രകാരം സംവരണ പരിധിയിലുള്ള എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ ഒഴികെ ഉള്ളവര്‍ക്കാണ്, സാമ്പത്തിക സംവരണത്തിന് അര്‍ഹതയുള്ളത്. ബില്ലിലും ഇത് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് അവരുടേതായ ന്യായം ഉണ്ടാകാമെന്നും മുസ്ലിംലീഗ് സാമ്പത്തിക സംവരണത്തിന് പൂര്‍ണ്ണമായും എതിരാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വ്യക്തമാക്കി.