ബൈപാസ് ഉദ്ഘാടനത്തിൽ നിന്നും കൊല്ലത്തെ എം എൽ എമാരെ ഒഴുവാക്കി; പകരം ഓ രാജഗോപാലും, മഹാരഷ്ട്രയിൽ നിന്നും രാജ്യസഭാ അംഗം മുരളീധരനും വേദിയില്‍

single-img
15 January 2019

ഉദ്ഘാടനത്തിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കേ കൊല്ലം ബൈപാസിനെ ചൊല്ലി രാഷ്ട്രീയപോര് മുറുകുന്നു. കൊല്ലം ബൈപാസ് കടന്നുപോകുന്ന മണ്ഡലത്തിലെ രണ്ട് എം.എൽ.എ മാരേയും നഗരപിതാവിനേയും ബൈപാസ് ഉദ്ഘാടന പരിപാടിയിൽ നിന്ന് ഒഴിവാക്കിയതാണ് വിവാദത്തിനു കാരണം. പകരം തിരുവനന്തപുരത്തെ നേമം എം എൽ എ ഒ രാജഗോപാലിനേയും മഹാരാഷ്ട്രയില്‍ നിന്നുമുള്ള രാജ്യസഭാ അംഗമായ വി.മുരളീധരനേയും നോമിനെട്ടറ്റ് എം പിയായ സുരേഷ് ഗോപിക്കും വേദിയില്‍ ഇരിപ്പിടം നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, വനം വകുപ്പ് മന്ത്രി കെ. രാജു, എം. പി. മാരായ എന്‍. കെ. പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ്, സുരേഷ്‌ഗോപി, വി. മുരളീധരന്‍, എം. എല്‍. എ മാരായ എം. മുകേഷ്, ഒ. രാജഗോപാല്‍ എന്നിവര്‍ ലിസ്റ്റിൽ ഇടം നേടി

പ്രാദേശിക എംഎല്‍എമാരെ ഒഴുവാക്കിയതിനെരെ ശക്തമായ പ്രതിഷേധം ആണ് സിപിഎമ്മിന്‍റെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നത്. സംസ്ഥാന സർക്കാർ നൽകിയ പട്ടിക ബിജെപി നേതാക്കളെ ഉൾപ്പെടുത്താനായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വെട്ടി നിരത്തുകയായിരുന്നു എന്നാണ് സി പി എമ്മിന്‍റെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങാണ് ബിജെപി പരിപാടിയാക്കി മാറ്റാനുള്ള ശ്രമം ആണ് എന്നും സി പി എം ആരോപണം ഉന്നയിച്ചു.

പരിപാടിയുടെ മോടി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തി.