കമല്‍ഹാസന്‍റെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായ ഇന്ത്യന്‍റെ രണ്ടാം ഭാഗം എത്തുന്നു

single-img
15 January 2019

കമല്‍ഹാസന്‍റെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ഇന്ത്യന്‍റെ രണ്ടാം അണിയറയില്‍ ഒരുങ്ങുന്നു. ചി്ത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്ത്യന്റെ ഒന്നാം ഭാഗത്തുള്ള വൃദ്ധന്റെ മെയ്‌ക്കോവറില്‍ പ്രേക്ഷകരിലേക്ക് വിരല്‍ ചൂണ്ടി നില്‍ക്കുന്ന കമല്‍ഹാസനെയാണ് പോസ്റ്ററില്‍ കാണുവാന്‍ സാധിക്കുന്നത്.

Donate to evartha to support Independent journalism

ആരാധകര്‍ക്ക് പൊങ്കല്‍ ആശംസ നേര്‍ന്നു കൊണ്ട് സംവിധായകന്‍ ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. 1996 ലാണ് കമൽഹസൻ നായകനായ ‘ഇന്ത്യൻ’ എന്ന ചിത്രം തിയറ്ററുകളിലെത്തിയത്. തമിഴ് സിനിമാചരിത്രത്തിലെ എക്കാലത്തേയും മികച്ച ക്ലാസിക്കുകളിലൊന്നായിരുന്നു ഇന്ത്യൻ. ഉർമിള മറ്റോണ്ട്കർ, മനീഷ കൊയ്റാള എന്നിവരാണ് ഇന്ത്യനിൽ കമലിന്റെ നായികമാരായെത്തിയത്. ചിത്രത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും കമൽഹസൻ സ്വന്തമാക്കി.

‘ഇന്ത്യൻ 2’വിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെ വളരെയേറെ ആകാക്ഷയിലാണ് ആരാധകർ. ആദ്യ ഭാഗത്തിൽ വൃദ്ധനായി എത്തിയ കമൽ രണ്ടാം ഭാഗത്തിൽ ചെറുപ്പക്കാരനായാണ് എത്തുന്നതെന്ന് റിപോർട്ടുകൾ. അടുത്തിടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് കൊണ്ട് തന്നെ തന്റെ നയം വ്യക്തമാക്കാനാവും കമല്‍ഹാസന്‍ ഇന്ത്യന്‍ 2 വില്‍ ശ്രമിക്കുകയെന്നാണ് അണിയറ സംസാരം. കാജോള്‍ അഗര്‍വാളാണ് ചിത്രത്തില്‍ കമലിന്റെ നായികയായെത്തുന്നത്. ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.