സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധിവന്നശേഷം ശബരിമലയിൽ ആദ്യമായി കയറിയ കനക ദുർഗ്ഗയ്ക്കു മർദ്ദനം: മർദ്ദിച്ചത് ഭർത്താവിൻ്റെ മാതാവ്

single-img
15 January 2019

സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധിവന്നശേഷം ആദ്യമായി ശബരിമല ചവിട്ടിയ കനകദുർഗ്ഗയ്ക്ക് മർദനം. പുലർച്ചയോടെ വീട്ടിലെത്തിയ കനകദുർഗയെ ഭർത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കനകദുർഗ്ഗയ്ക്കു സുരക്ഷയൊരുക്കാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസ് അവരെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചനകൾ.
സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥയായ കനക ദുർഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലർച്ചയോടെ വീട്ടിലെത്തിയത്.