നാലുവർഷംകൊണ്ട് ഇന്ത്യയിൽ 9.5 കോടി ശൗചാലയങ്ങൾ നിർമിച്ചു; ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനവികാരം മോദി സർക്കാരിനൊപ്പമെന്ന് അൽഫോൻസ് കണ്ണന്താനം

single-img
15 January 2019

സംസ്ഥാനത്ത് ബിജെപി. അക്കൗണ്ടുതുറക്കുമെന്ന ആത്മവിശ്വാസം പങ്കുവച്ച് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം.  ബിജെപിയുടെ പടയോട്ടം ഒരു അക്കൗണ്ട് തുറക്കലിൽ മാത്രം ഒതുങ്ങില്ല. അതിനുമപ്പുറത്തേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

നാലുവർഷംകൊണ്ട് മോദി സർക്കാർ ഇന്ത്യയിൽ 9.5 കോടി ശൗചാലയങ്ങൾ നിർമിച്ചു. 5.8 കോടിയാളുകൾക്ക് പാചക വാതകകണക്‌ഷൻ നല്കി. 2.6 കോടി ജനങ്ങൾക്ക് വൈദ്യുതികണക്‌ഷൻ നല്കി. ഈ ഭരണനേട്ടങ്ങളാണ് ജനങ്ങൾ വിലയിരുത്തുകയെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനാവാത്തതാണ് രാജസ്ഥാനിലും മറ്റും പരാജയപ്പെടാൻ കാരണം. രാജസ്ഥാനിലും മധ്യപ്രദേശിലും വോട്ടിങ് ശതമാനത്തിൽ കുറവില്ല. ഛത്തീസ്ഗഢിൽ ജനങ്ങൾ മാറിചിന്തിച്ചുവെന്നുവേണം കരുതാൻ.