ഏക സിവിൽ കോഡ് നടപ്പാക്കാൻ സർക്കാരിന് ലക്ഷ്യമില്ലെന്ന് കേന്ദ്രമന്ത്രി

single-img
14 January 2019

ഏക സിവിൽ കോഡിൽ നയം വ്യക്തമാക്കി കേന്ദ്രസർക്കാർ. ഏക സിവിൽ കോഡ് നടപ്പാക്കാൻ സർക്കാരിന് ലക്ഷ്യമില്ലെന്ന് കേന്ദ്ര ന്യൂമപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി. മുത്തലാക്ക് ബില്ലിലെ ജയിൽ ശിക്ഷ ഒത്തുതീർപ്പാക്കാൻ കഴിയുന്നത് മാത്രമാണ്. സാമ്പത്തിക സംവരണവും മുത്തലാക്കും ഏക സിവിൽ കോഡിനായുള്ള ആദ്യ പടി അല്ലെന്നും മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. ന്യുസ് 24 നോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എല്ലാവർക്കും നീതിയും വികസനവും ഉറപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാ ബദ്ധമാണ്. അതിനായുള്ള ശ്രമങ്ങളിലെ സുപ്രധാന ചുവടാണ് സാമ്പത്തിക സംവരണം. മുത്തലാക്ക് ബില്ലിലെ ജയിൽ ശിക്ഷാ നിർദ്ധേശത്തെ തെറ്റായ് വിവരിയ്ക്കുകയാണ്. ജയിൽ ശിക്ഷ വിചാരണ വേളയിൽ കക്ഷികൾക്ക് തമ്മിൽ ഒത്തുതിർപ്പാകാമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക സംവരണവും മുത്തലാക്കും ഏക സിവിൽ കോഡിനുള്ള ആദ്യ നടപടിയാണെന്ന ചർച്ചകളോടാണ് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി പ്രതികരിച്ചത്. ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണങ്ങളിൽ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകും എന്നും കേന്ദ്ര ന്യൂനപക്ഷകര്യമന്ത്രി വ്യക്തമാക്കി.