ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ട്രായ്

single-img
14 January 2019

രാജ്യത്തെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). പ്രതിമാസം 153.40 രൂപയ്ക്ക് (ജിഎസ്ടി ഉള്‍പ്പെടെ) പേ ചാനലടക്കം 100 ചാനലുകള്‍ കാണാനുള്ള പാക്കേജ് പ്രഖ്യാപിച്ചു. പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള ചാനല്‍ തെരഞ്ഞെടുക്കാനുള്ള അവസരവും ഈ പാക്കേജിലുണ്ട്. ഫെബ്രുവരി ഒന്നു മുതല്‍ ഈ പാക്കേജ് നിലവില്‍ വരുമെന്നും ട്രായ് അറിയിച്ചു.

അതേസമയം, ഈ പാക്കേജില്‍ എച്ച്ഡി ചാനലുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഒരു HD ചാനല്‍ രണ്ട് സാധാരണ ചാനലുകള്‍ക്ക് തുല്യമാണെന്നും അതിനാല്‍ HD ചാനല്‍ തെരഞ്ഞെടുക്കാനാകുമെന്നും ചില വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ അവരുടെ സേവന ദാതാവുമായി അന്വേഷണം നടത്തണം. ഒരു ചാനലിന്റെ പരമാവധി വില പ്രതിമാസം 19 രൂപയായി നിയന്ത്രിച്ച് ട്രായ് തീരുമാനമെടുത്തിട്ടുണ്ട്.