ഹര്‍ത്താലിനിടെ ബോംബെറിഞ്ഞ കേസിൽ ബിജെപി മണ്ഡലം സെക്രട്ടറി ഉൾപ്പെടെ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിൽ

single-img
14 January 2019

അടൂരില്‍ ഹര്‍ത്താല്‍ ദിനത്തില്‍ ബോംബെറിഞ്ഞ കേസില്‍ പ്രതികളായ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഒരാൾ ബിജെപി മണ്ഡലം സെക്രട്ടറിയാണ്.

അഭിലാഷ്, അരുണ്‍ ശര്‍മ്മ, ശരത് ചന്ദ്രന്‍, രാകേഷ്, അനീഷ് എന്നിവരാണ് അറസ്റ്റിലായത്. അഭിലാഷും അരുണ്‍ ശര്‍മ്മയും ആര്‍എസ്എസ് താലൂക്ക് കാര്യവാഹകുമാരാണ്. രാകേഷ് ചന്ദ്രന്‍ ബിജെപി മണ്ഡലം സെക്രട്ടറിയുമാണ്.

സിപിഎം പാര്‍ട്ടി ഓഫീസിനും മൊബൈല്‍ കടയ്ക്കും നേരെയായിരുന്നു ഇവര്‍ ബോംബെറിഞ്ഞത്. ഇതിനുപിന്നാലെ കോഴിക്കോട് ബേപ്പൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിന് മുന്നില്‍ റീത്ത് വെച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്. പി കെ രാകേഷ്, അനൂപ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പിടിയിലായത്.