ഹോട്ട് ലുക്കില്‍ എത്തിയിട്ടും ട്രോളന്മാര് വെറുതെവിട്ടില്ല; പ്രിയ വാര്യര്‍ക്ക് ലൈക്കിനെക്കാളും അഞ്ചിരട്ടി ഡിസ്ലൈക്കുകള്
14 January 2019
ബോളിവുഡിലേക്ക് കാലെടുത്ത് വച്ച പ്രിയ പി വാര്യരുടെ ആദ്യ ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ടീസറിന് പതിവ് തെറ്റാത്ത സ്വീകരണം. ലൈക്കുകളേക്കാള്‍ ഏറെ ഡിസ്ലൈക്കുകളാണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്നലെ പുറത്തിറങ്ങിയ ടീസറിന് ഇതുവരെയുള്ളത് 2400 ലൈക്കും 10,000 ത്തിന് മേല്‍ ഡിസ്ലൈക്കും.
ടീസറില്‍ പ്രിയ വാര്യരെ മാത്രമാണ് സംവിധായകന് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് കഥാപാത്രങ്ങള്‍ എന്താണെന്നോ ആരാണെന്നോ യാതൊരു സൂചനയും ട്രെയിലര്‍ നല്‍കുന്നില്ല. ഗ്ലാമര്‍ വേഷങ്ങളിലാണ് പ്രിയ വാര്യര്‍ പ്രത്യക്ഷപ്പെടുന്നത്. മോശം പ്രതികരണങ്ങളാണ് ട്രെയിലറിന് പൊതുവില്‍ ലഭിക്കുന്നത്.