പത്തനാപുരത്ത് വിവാഹദിവസം കല്യാണച്ചെക്കനെ കാണാതായി; അന്വേഷിച്ചെത്തിയവര്‍ കണ്ടത് ഗര്‍ഭിണിയായ ഭാര്യയ്ക്കാപ്പം കഴിയുന്ന ‘വരനെ’; ഒടുവില്‍ പോലീസ് കേസും

single-img
14 January 2019

പത്തനാപുരത്ത് വരന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് യുവതിയുടെ വിവാഹം മുടങ്ങി. പത്തനാപുരം മഞ്ചള്ളൂരിലാണ് സംഭവം. വിവാഹദിവസം വരനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വഷിച്ചെത്തിയപ്പോള്‍ ഗര്‍ഭിണിയായ ഭാര്യക്കൊപ്പം ഇയാള്‍ കഴിയുകയായിരുന്നു.

വിവാഹം നിശ്ചയിച്ച വരനും വധുവും പത്തനാപുരം സ്വദേശികളാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവരുടെ കല്യാണം ഉറപ്പിക്കുന്നത്. നാലു മാസം പിന്നിട്ടിട്ടും വരന്‍ വിവാഹിതനാണെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നില്ല.

ഇതിനിടെ നാട്ടില്‍ വന്നു മടങ്ങിയ ഇയാള്‍ ഇക്കാര്യം ആരോടും പറഞ്ഞുമില്ല. ബെംഗളൂരുവില്‍ സ്ഥിരമാസമാക്കിയ വരന്‍ ‘ഭാര്യ’യുമൊത്ത് അവിടെയാണ് താമസം. മാതാപിതാക്കാള്‍ നാട്ടിലും. വിവരം പുറത്തായതോടെ വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കുകയാണെന്ന് പത്തനാപുരം എസ്‌ഐ പുഷ്പകുമാര്‍ പറഞ്ഞു.