gulf

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം

ഒമാനില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു. കുറ്റ്യാടി നരിക്കൂട്ടുംചാലില്‍ പുതിയേടത്ത് അഷ്‌റഫ് (50) ആണ് മരിച്ചത്. ബാത്തിന എക്‌സ്പ്രസ് വേയില്‍ സുവൈഖിനടുത്ത് ശനിയാഴ്ച ഉച്ചക്കുശേഷമായിരുന്നു അപകടം. അഷ്‌റഫ് ഓടിച്ചിരുന്ന ടാങ്കര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലും പോസ്റ്റിലും ഇടിച്ച ശേഷം മറിയുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.