ടെലിബ്രാന്‍ഡ് ഷോ മോഡലില്‍ വിവാഹ ക്ഷണം: ‘അഡാര്‍ കല്ല്യാണം വിളി’ കണ്ട് ചിരിയടക്കാനാകാതെ സൈബര്‍ ലോകം: വീഡിയോ

single-img
14 January 2019

വിവാഹത്തിനുള്ള ക്ഷണം തൊട്ട് വീഡിയോ ആല്‍ബത്തിന്റെ ഷൂട്ട് വരെയുള്ള കാര്യങ്ങളില്‍ പരമാവധി പുതുമ കൊണ്ടുവരണമെന്നാണ് ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നത്. അത്തരത്തിലുള്ള കുറേയേറെ പരീക്ഷണങ്ങള്‍ ഇപ്പോള്‍ നടക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇതുവരെ ആരും പയറ്റാത്തൊരു അടവുമായി മഹേഷും നീതുവും എത്തിയിരിക്കുന്നത്.

തങ്ങളുടെ കല്ല്യാണത്തിന് പ്രിയപ്പട്ടവരെ ക്ഷണിക്കാന്‍ ഇവര്‍ കണ്ടെത്തിയ വഴിയാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് തരംഗമായിരിക്കുന്നത്. ടെലിബ്രാന്‍ഡ് ഷോ മോഡലിലാണ് ക്ഷണം. ആദ്യം അവതാരകര്‍ വിവാഹത്തിന്റെ ഗുണഗണങ്ങള്‍ വിശദീകരിക്കുന്നു.

തുടര്‍ന്ന് വിവാഹിതരായവര്‍ അതിന്റെ അനുഭവങ്ങള്‍ എണ്ണിപ്പറഞ്ഞ് ഇനിയും വിവാഹം കഴിക്കാത്തവരെ വിവാഹം കഴിക്കാനായി പ്രേരിപ്പിക്കുന്നു. തുടര്‍ന്ന് കല്ല്യാണത്തിനുള്ള ക്ഷണവും. ‘മൊണാസ്റ്റിക് മങ്കി’ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ കല്ല്യാണം വിളി വന്നിരിക്കുന്നത്.

"ഒരു മസ്തിഷ്ക പ്രക്ഷാളന" SAVE THE DATE

"ഒരു മസ്തിഷ്ക പ്രക്ഷാളന" SAVE THE DATE

Posted by Monastic Monkey on Saturday, January 12, 2019