ഓപറേഷന്‍ തിയേറ്ററില്‍ വെച്ച് നഴ്‌സിനെ ചുംബിച്ചു; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

single-img
14 January 2019

മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലാ ആശുപത്രി സിവില്‍ സര്‍ജനെ പുറത്താക്കി. ഓപ്പറേഷന്‍ തീയറ്ററില്‍വച്ച് നഴ്‌സിനെ ചുംബിച്ചതിനാണ് ഡോക്ടറെ പുറത്താക്കിയത്. ഡോക്ടര്‍ നഴ്‌സിനെ ചുംബിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ജില്ലാ കളക്ടര്‍ ശശാങ്ക് മിശ്രയാണ് ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഡോക്ടറില്‍നിന്നു വിശദീകരണം തേടിയിട്ടുണ്ടെന്നും ശശാങ്ക് മിശ്ര പറഞ്ഞു. ഉജ്ജയിന്‍ ജില്ലാ ആശുപത്രിയിലെ നഴ്‌സിംഗ് ജീവനക്കാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.