ചങ്ങനാശ്ശേരിയിൽ നിന്നും എഴുതിക്കൊടുത്തത് എൽഡിഎഫ് സർക്കാർ ഒപ്പിട്ടു കൊടുത്തു; സംവരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി

single-img
13 January 2019

സംവരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചങ്ങാനാശ്ശേരിയില്‍ നിന്ന് എഴുതിക്കൊടുത്തത് ഇടതുപക്ഷ സര്‍ക്കാര്‍ ഒപ്പിട്ടുകൊടുക്കുകയാണ്  ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

എന്‍എസ്എസിന് വേണ്ടി ചേടിപ്പണിയാണ് സര്‍ക്കാര്‍ നടത്തിയതെന്നും  വെള്ളാപ്പള്ളി ആരോപിച്ചു. ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാര്‍ക്ക് സംവരണം നടത്തുമ്പോള്‍ ചര്‍ച്ചയെങ്കിലും നടത്തണമായിരുന്നു. ബോര്‍ഡില്‍ 96 ശതമാനം ജീവനക്കാരും സവര്‍ണരാണെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി.

വഴിവിട്ട് എന്‍എസ്എസിനെ സഹായിച്ചതിന്റെ അനുഭവം ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുകയാണെന്നും  വെള്ളാപ്പള്ളി പറഞ്ഞു. വനിതാ മതിലും സംവരണ വിഷയവും കൂട്ടിക്കുഴക്കണ്ടെന്നും വെള്ളപ്പാള്ളി  വ്യക്തമാക്കി.