താരകപെണ്ണാളേ… ഇതിലും വലിയ കവര്‍ വേര്‍ഷന്‍ ഇനി സ്വപ്‌നങ്ങളില്‍ മാത്രം: ക്ലാസിനുള്ളിലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

single-img
13 January 2019

മലയാളത്തില്‍ ഏറെ ഹിറ്റായ താരകപെണ്ണാളേ എന്ന നാടന്‍പാട്ട് ക്ലാസ് റൂമിലിരുന്ന് പാടുന്ന വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലാകുന്നു. പാട്ടുപാടുന്ന കുട്ടിക്കൊപ്പം പാട്ടിന് മേശയില്‍ താളം പിടിക്കുന്ന മറ്റൊരു മിടുക്കനേയും വീഡിയോയില്‍ കാണാം. നല്ല ഒന്നാന്തരം താളത്തില്‍ ഈ നാടന്‍പാട്ട് കുട്ടികള്‍ പാടുമ്പോള്‍ നിറകയ്യടിയോടെ നെഞ്ചേറ്റുകയാണ് സോഷ്യല്‍ ലോകം.