ഒടുവിൽ സുരേഷ്ഗോപി രാജ്യസഭയിൽ ആദ്യ ചോദ്യം ചോദിച്ചു; തിരുവനന്തപുരം റേഡിയോ നിലയത്തിൻ്റെ റേഞ്ച് എത്ര?

single-img
13 January 2019

എംപിയായി നോമിനേറ്റ് ചെയ്യപ്പെട്ടു രണ്ടു വർഷങ്ങൾക്കുശേഷം സുരേഷ്ഗോപി  രാജ്യസഭയിൽ ആദ്യത്തെ ചോദ്യം ചോദിച്ചു. തിരുവനന്തപുരം റേഡിയോ നിലയം സംബന്ധിച്ചായിരുന്നു സുരേഷ് ഗോപിയുടെ ആദ്യചോദ്യം രാജ്യസഭയിൽ ഉണ്ടായത്.  റേഡിയോനിലയത്തിൽ റേഞ്ച് എത്ര എന്നായിരുന്നു അദ്ദേഹം രാജ്യസഭയിൽ ചോദ്യമുന്നയിച്ചത്.

തിരുവനന്തപുരം റേഡിയോ നിലയത്തിൽ ഉപയോഗിക്കുന്ന മീഡിയം വേവ്-  ഫ്രീക്വൻസി മോഡുലേഷൻ ട്രാൻസ്മിറ്ററുകളുടെ പഴക്കം എത്ര, എത്രത്തോളം  ജനങ്ങളിൽ ഇതിൻ്റെ സേവനം എത്തുന്നുണ്ട് എന്ന ചോദ്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി രാജ്യസഭയിൽ ഉന്നയിച്ചത്.  ഈ ട്രാൻസ്മീറ്റർ മീറ്റർ ഇനിയും അപ്ഗ്രേഡ് ചെയ്യുൻ സാധ്യമാണോ എന്നുള്ള ഉപ ചോദ്യവും സുരേഷ് ഗോപി ഉന്നയിച്ചിരുന്നു.

പ്രസ്തുത നിലയത്തിൽ 20 കിലോവാട്ട് ശേഷിയുള്ള  മീഡിയം വേവ് ട്രാൻസ്മീറ്ററാണ് ഉപയോഗിക്കുന്നതെന്ന്  സുരേഷ് ഗോപിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞ കേന്ദ്രമന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോഡ്  അറിയിച്ചു. 17 വർഷം പഴക്കമുള്ളതാണ് തിരുവനന്തപുരത്തെ മീഡിയം വേവ് ട്രാൻസ്മിറ്ററെന്നും 4400 സ്ക്വയർ ലോമീറ്റർ പരിധിയിൽ  ഇവ പ്രക്ഷേപണം നടത്തുന്നുവെന്നും അദ്ദേഹം മറുപടി നൽകി. ദുരന്തനിവാരണ രംഗത്ത് ഈ ട്രാൻസ്മിറ്ററാണ് ഉപയോഗിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവന്തപുരം നിലയത്തിലെ ഫ്രീക്വൻസി മോഡുലേഷൻ  ട്രാൻസ്മിറ്റർ പത്ത് കിലോവാട്ടിൻ്റേതാണെന്നും 2640 സ്ക്വയർ കിലോമീറ്റർ പരിധിയിൽ അത് സേവനം നടത്തുന്നുവെന്നും മന്ത്രി പറഞ്ഞു.

ബിജെപി എംപിയായി  നോമിനേറ്റ് ചെയ്യപ്പെട്ട ശേഷം കേരളത്തിനുവേണ്ടി സുരേഷ്ഗോപി ചോദ്യങ്ങൾ ഒന്നും ചോദിക്കുന്നില്ല എന്നുള്ളതായിരുന്നു  ഏറ്റവും കൂടുതൽ ഉയർന്ന ആരോപണം. പ്രസ്തുത ആരോപണത്തിനാണ് ഇതോടെ പരിഹാരംമായിരിക്കുന്നത്.