പന്നി ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഹർത്താൽ ഉണ്ടോ; ശബരിമല കർമ്മ സമിതി നേതാവിനെ കാട്ടുപന്നി ആക്രമിച്ചതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ ഇങ്ങനെ

single-img
13 January 2019

ശബരിമല കർമ്മ സമിതിയുടെ നെയ്യാറ്റിൻകരയിലെ നേതാവും ബിജെപിയുടെ മുൻസിപ്പൽ കൗൺസിലറുമായ വി ഹരികുമാറിനെ കാട്ടുപന്നികൾ ആക്രമിച്ചതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിൽ വൻ പ്രതികരണം.  ശബരിമലയിൽ യുവതി പ്രവേശനം തടയാൻ മുൻകൈയെടുത്ത ശബരിമല കർമസമിതിയുടെ പ്രവർത്തകനെ ആക്രമിച്ചതോടെയാണ് പന്നി സോഷ്യൽ മീഡിയ താരമായി മാറിയത്.

പന്നി ആക്രമണത്തിൻ്റെ വാർത്ത പുറംലോകം അറിഞ്ഞതോടെ ` നാളെ ഹർത്താലുണ്ടോ´ എന്ന ചോദ്യമാണ് ബിജെപിയെ ട്രോളി സോഷ്യൽ മീഡിയ പ്രധാനമായും ഉയർത്തിയത്. തിരുവനന്തപുരത്ത് മധ്യവയസ്കൻ ആത്മഹത്യചെയ്ത സംഭവം തങ്ങളുടെ അക്കൗണ്ടിലാക്കിയ ബിജെപി യോടുള്ള പ്രതിഷേധം കൂടിയാണ് സോഷ്യൽ മീഡിയ കഴിഞ്ഞദിവസം പ്രകടിപ്പിച്ചത്.  ആത്മഹത്യയിൽ പ്രതിഷേധിച്ച് ബിജെപി തിരുവനന്തപുരം ജില്ലയിൽ ഹർത്താൽ നടത്തിയിരുന്നു.

കർമസമിതി പ്രവർത്തകനെ പന്നി ആക്രമിച്ചതിനു പിന്നാലെ നിരവധി  ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. പുറത്തുവരുന്ന റോഡുകളിൽ മിക്കവയും പന്നിക്ക് നന്ദി അറിയിച്ചു കൊണ്ടുള്ളതാണ്  എന്നുള്ളതാണ് ഏറെ രസകരം.

ശബരിമല കർമ്മ സമിതിയുടെ നെയ്യാറ്റിൻകരയിലെ നേതാവും ബിജെപിയുടെ മുൻസിപ്പൽ കൗൺസിലറുമായ വി ഹരികുമാറിനെ കാട്ടുപന്നികൾ ആക്രമിച്ചു. പമ്പയിൽ വെച്ചാണ് ശബരിമല കർമ്മ സമിതി നേതാവിനെതീരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.

ബുധനാഴ്ച പുലർച്ചയോടെയാണ് ആക്രമണം. വലത്തേ കാൽമുട്ടിന് ആഴത്തിൽ മുറിവേറ്റ ഹരികുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിക്കിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം മലചവിട്ടാൻ ആകാതെ ഹരികുമാർ നാട്ടിലേക്ക് മടങ്ങി.